നിഗൂഢതകളുമായി ‘ഭൂതകാലം’ ട്രെയ്‌ലര്‍; ഭാവപകർച്ചയിൽ ഞെട്ടിച്ച് രേവതിയും ഷെയിനും

By News Bureau, Malabar News
bhoothakalam
Ajwa Travels

ഷെയിൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഭൂതകാല’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതിയും മുഖ്യ വേഷത്തിലുണ്ട്.

സംവിധായകൻ അൻവർ റഷീദൊരുക്കുന്ന ‘ഭൂതകാലം’ ഷെയ്ൻ നി​ഗം ഫിലിംസിന്റെ സഹകരണത്തോടെ പ്ളാൻ ടി ഫിലിംസ് ആണ് നിർമിക്കുന്നത്. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജനുവരി 21ന് ചിത്രം സോണി ലൈവിൽ റിലീസ് ചെയ്യും. സംവിധായകനും ശ്രീകുമാർ ശ്രേയസും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രേവതിയുടെ മകനായാണ് ഷെയിൻ നിഗം എത്തുന്നത്.

നേരത്തെ ചിത്രത്തിന് വേണ്ടി ഷെയിൻ ആദ്യമായി സം​ഗീത സംവിധാനവും ആലാപനവും രചനയും നിർവഹിച്ച ‘രാ താരമേ..’ എന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ ഗാനം പ്രേക്ഷക ശ്രദ്ധ ആർജിക്കുകയും ചെയ്‌തിരുന്നു.

ഗോപി സുന്ദറാണ് ചിത്രത്തിനായി പശ്‌ചാത്തല സം​ഗീതം ഒരുക്കുന്നത്. ഷെഹ്‌നാദ് ജലാൽ ഛായാ​ഗ്രഹണവും ഷഫീഖ് മുഹമ്മദ് ​എഡിറ്റിംഗും നിർവഹിക്കുന്നു.

Most Read: വരണ്ട ചർമമാണോ നിങ്ങളുടേത്? ഇതാ ചില ഫേസ് പാക്കുകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE