യുഎഇയിൽ കോവിഡ് കേസുകൾ ഉയരുന്നു; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

By Team Member, Malabar News
Daily Covid Cases increased In UAE
Ajwa Travels

അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 2,989 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4 പേർ മരിക്കുകയും ചെയ്‌തു. അതേസമയം രാജ്യത്ത് നിലവിൽ രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്.

945 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. നിലവിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 8,08,237 ആയി ഉയർന്നു. ഇവരിൽ 7,41,213 പേർ ഇതുവരെ രോഗമുക്‌തരായി. നിലവിൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 44,829 ആണ്. കൂടാതെ രാജ്യത്ത് ഇതുവരെ 2,195 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു.

രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ നിർദ്ദേശങ്ങള്‍ പാലിച്ച് അധികൃതരുമായി സഹകരിക്കാനും ശാരീരിക അകലം പാലിക്കാനും  ആരോഗ്യ പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകി. കൂടാതെ കോവിഡ് കേസുകൾ നേരത്തെ കണ്ടെത്തുന്നതിനായി രാജ്യവ്യാപക പരിശോധനയും യുഎഇയിൽ തുടരുകയാണ്.

Read also: അബുദാബിയിൽ സ്‌ഫോടനം; ഇന്ത്യക്കാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE