അബുദാബിയിൽ സ്‌ഫോടനം; ഇന്ത്യക്കാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു

By News Desk, Malabar News
Blast in Abu Dhabi; Three were killed, including Indians
Ajwa Travels

അബുദാബി: മുസഫയിലുണ്ടായ സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്‌ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പോലീസ് അറിയിച്ചു. ചികിൽസയിൽ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.

തിങ്കളാഴ്‌ച രാവിലെയാണ് മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. അബുദാബി വിമാനത്താവളത്തിന് സമീപം പുതിയ നിർമാണ മേഖലയിലും സ്‍ഫോടനമുണ്ടായി. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. അഡ്‌നോക്കിന്റെ സംഭരണ ശാലക്ക് സമീപമുള്ള ഐസിഎഡി- 3യിലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്.

Also Read: നടിയെ ആക്രമിച്ച കേസ്; 3 സാക്ഷികളുടെ പുനർ വിസ്‌താരത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE