കളിപ്പാട്ടങ്ങൾ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങൾ ഉണ്ടാവില്ല. എത്ര കളിപ്പാട്ടങ്ങൾ ഉണ്ടെങ്കിലും അവർ പുതിയതിന് വേണ്ടി പിന്നെയും വാശിപിടിക്കും. കളിപ്പാട്ടങ്ങൾക്ക് ഒപ്പമായിരിക്കും അവർ കൂടുതൽ സമയവും ചിലവിടുക.
കളിപ്പാട്ടം താഴെ വീഴുകയോ കേടുപാട് പറ്റുകയോ ചെയ്യുമ്പോൾ അവയെ ആശ്വസിപ്പിക്കുന്ന കുഞ്ഞുങ്ങളെ ഒരുപാട് കണ്ടിട്ടുണ്ട്. കുഞ്ഞുങ്ങൾ വീഴുമ്പോൾ അവർക്ക് വേദനിക്കുന്നതുപോലെ കളിപ്പാട്ടങ്ങൾക്കും വേദന ഉണ്ടെന്ന് അവർ കരുതുന്നു.
മനുഷ്യ കുഞ്ഞുങ്ങൾക്ക് മാത്രമല്ല കേട്ടോ മൃഗങ്ങളുടെ കുഞ്ഞുങ്ങൾക്കും കളിപ്പാട്ടങ്ങൾ പ്രിയപ്പെട്ടതാണ്. കളിപ്പാട്ടവുമായി കളിക്കുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോ അടുത്ത ദിവസം പുറത്തുവന്നിരുന്നു. മണ്ണ് കൂമ്പാരത്തിന് മുകളിലായി വച്ചിരിക്കുന്ന ഒരു കളിപ്പാട്ടം ആനക്കുട്ടി ഓടിവന്ന് തുമ്പിക്കൈ കൊണ്ട് എടുക്കുന്നതും അതുമായി കളിക്കുന്നതുമാണ് വീഡിയോയിൽ. ആനക്കുട്ടിയുടെ മാതാപിതാക്കളും ഒപ്പമുണ്ട്.
All kids love toys…
Can it be different in elephant?
Via bir belgesel pic.twitter.com/gbuOF5GuL6— Susanta Nanda IFS (@susantananda3) February 24, 2022
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം