പാലക്കാട്: വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരളീധരന് എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായായിരുന്നു ഇവര്‍.
Most Read: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ഈ വർഷവും ലഭിക്കില്ല