തിരുവനന്തപുരം: മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും.
16,027 സ്കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കി. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്കൂളുകളില്‍ ഹൈടെക് ലാബും തയാറാക്കി. കൈറ്റിന്റെ നേതൃത്വത്തില്‍ കിഫ്ബിയുടെ ധന സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
പ്രഖ്യാപന ചടങ്ങില്‍ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണന് മുഖ്യാതിഥിയാകും. മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.
National News: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം; ഉന്നതതല സൈനിക ചര്‍ച്ച ഇന്ന്