ആദ്യ ഡിജിറ്റല്‍ പൊതുവിദ്യാഭ്യാസ സംസ്‌ഥാനം; പ്രഖ്യാപനം ഇന്ന്

By News Desk, Malabar News
hitech schools_Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള രാജ്യത്തെ ആദ്യ സംസ്‌ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്‌മാർട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്‌തത്. 4752 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കി. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബും തയാറാക്കി. കൈറ്റിന്റെ നേതൃത്വത്തില്‍ കിഫ്ബിയുടെ ധന സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

പ്രഖ്യാപന ചടങ്ങില്‍ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണന്‍ മുഖ്യാതിഥിയാകും. മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.

National News: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം; ഉന്നതതല സൈനിക ചര്‍ച്ച ഇന്ന്

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE