സംസ്‌ഥാനത്ത്‌ വ്യാജമദ്യ വിൽപനക്ക് സാധ്യത; കരുതൽ നടപടികൾ തുടങ്ങി

By Trainee Reporter, Malabar News
Liquor sales
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വ്യാജ മദ്യ വിൽപനക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബെവ്കോ ഔട്ട്ലെറ്റുകളിൽ വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് എക്‌സൈസ് ഇന്റലിജൻസ് ജാഗ്രതാ നിർദ്ദേശം നൽകിയത്. വ്യാജ മദ്യ വിൽപ്പനക്ക് സാധ്യത ഉള്ളതിനാൽ കരുതൽ നടപടികൾ ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു.

വ്യാജ മദ്യലോബികളെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവരും നിരീക്ഷണത്തിലാണ്. എക്‌സൈസ് ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. വ്യാജമദ്യ സാധ്യതയുള്ള കേന്ദ്രങ്ങളിൽ രണ്ടാഴ്‌ചയായി റെയ്‌ഡ്‌ നടത്തി വരികയാണ്. ബാറുകളിലെ മദ്യ വിൽപനയും നിരീക്ഷണത്തിലാണ്.

സംസ്‌ഥാനത്ത് നിലവിൽ വില കുറഞ്ഞ മദ്യം കിട്ടാത്ത അവസ്‌ഥയുണ്ട്. ബെവ്‌കോ ഔട്ട്ലെറ്റുകളിൽ വിലകുറഞ്ഞ മദ്യം കിട്ടാനില്ല. ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. ഇതുമൂലം രണ്ടാഴ്‌ചയായി മദ്യവിൽപന ശാലകളിൽ വൻ പ്രതിസന്ധിയാണ്.

Most Read: വിപണി വിലയിൽ ഇന്ധനം; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE