കേരള ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് സ്‌ഥാനമൊഴിയുന്നു

By Staff Reporter, Malabar News
jhon-m-thomas-it-park-ceo

കൊച്ചി: കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് സ്‌ഥാനമൊഴിയുന്നു. സിഇഒ സ്‌ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി ജോണ്‍ എം തോമസ് സര്‍ക്കാരിനെ അറിയിച്ചു. തീരുമാനത്തിന് സ്വകാര്യ കാരണങ്ങള്‍ മാത്രമെന്നാണ് വിശദീകരണം. യുഎസില്‍ കുടുംബത്തിന്റെ അടുത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി ഇദ്ദേഹം സര്‍ക്കാരിന് മുന്നില്‍ വിശദീകരിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി മടങ്ങി വന്ന ശേഷം തീരുമാനം അറിയിക്കാമെന്ന മറുപടിയാണ് ജോണ്‍ എം തോമസിന് ലഭിച്ചിരിക്കുന്നത്. കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ കൂടിയാണ് ജോണ്‍ എം തോമസ്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ജോണ്‍ എം തോമസ് കേരള ഐടി പാര്‍ക്ക് സിഇഒയായി സ്‌ഥാനമേറ്റത്. സിഇഒ സ്‌ഥാനമൊഴിയാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചതായി ജോണ്‍ എം തോമസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഫോ പാര്‍ക്കില്‍ പബ്ബ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.

Read Also: വനിതാ ടി-20 ചലഞ്ച്; 12 വിദേശ താരങ്ങൾ പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE