പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും; ഡ്രൈ ഡേ ഒഴിവാക്കില്ല

ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും പുതിയ മദ്യനയം പ്രഖ്യാപിക്കുക. ബാറുകളിൽ ഫീസിൽ വർധനവ് ഉണ്ടാകും.

By Trainee Reporter, Malabar News
kerala liquor policy
Representational Image
Ajwa Travels

തിരുവനന്തപുരം: പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും. ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും പുതിയ മദ്യനയം പ്രഖ്യാപിക്കുക. ബാറുകളിൽ ഫീസിൽ വർധനവ് ഉണ്ടാകും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഒഴിവാക്കില്ല. വലിയ മാറ്റങ്ങൾ മദ്യനയത്തിൽ ഉണ്ടാകില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.

കഴിഞ്ഞ വർഷമാണ് ഐടി പാർക്കുകളിൽ മദ്യശാലകൾ പ്രഖ്യാപിച്ചത്. എന്നാൽ, നടത്തിപ്പ് രീതിയും ഫീസും അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നില്ല. ഐടി വകുപ്പിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷം സബ്‌ജക്‌ട് കമ്മിറ്റിയും വിഷയം ചർച്ച ചെയ്‌തു. ഐടി പാർക്കിലെ മദ്യവിതരണ കേന്ദ്രങ്ങൾക്ക് ക്ളബുകളുടെ ഫീസ് ഏർപ്പെടുത്താനായിരുന്നു ധാരണ. ഫീസിൽ ഇളവ് അടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭായോഗം തീരുമാനിക്കും.

പ്രധാന ഐടി കമ്പനികളുടെ തിരഞ്ഞെടുക്കപ്പെടുന്ന സ്‌ഥലങ്ങളിൽ ആയിരിക്കും മദ്യവിതരത്തിനുള്ള സ്‌ഥലം അനുവദിക്കുക. പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. ക്ളബുകളുടെ മാതൃകയിൽ ആയിരിക്കും പ്രവർത്തനം. നടത്തിപ്പിന്റെ ഉത്തരവാദിത്തം കമ്പനികൾക്ക് ആയിരിക്കും. ബാറുകളുടെ ലൈസൻസ് ഫീസിൽ അഞ്ചു ലക്ഷം രൂപ വർധനവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Most Read: ഗേറ്റ് പൂട്ടി; ബ്ളാസ്‌റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് തടഞ്ഞു പിവി ശ്രീനിജൻ എംഎൽഎ- വിവാദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE