ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ടായി എഎ റഹീമിനെ തിരഞ്ഞെടുത്തു

By Trainee Reporter, Malabar News
A A Rahim_malabar news

കൊൽക്കത്ത: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് ആയി എഎ റഹീമിനെ തിരഞ്ഞെടുത്തു. അഖിലേന്ത്യാ പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഒഴിഞ്ഞതിന് പിന്നാലെയാണ് റഹീമിനെ ചുമതലപ്പെടുത്തിയത്. കൊൽക്കത്തയിൽ നടന്ന 11ആം ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിലാണ് തീരുമാനം.

സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയാണ് എഎ റഹീം ഇതുവരെ വഹിച്ചിരുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡിവൈഎഫ്ഐ ദേശീയ ഭാരവാഹിത്വം തുടരുകയായിരുന്നു. ഹിമാഗ്‌നരാജ്‌ ഭട്ടാചാര്യയാണ് ജനറൽ സെക്രട്ടറി. വികെ സനോജ്, ജെയ്‌ക്ക് സി തോമസ് എന്നിവരെ  ജോയിന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു.

സഞ്‌ജീവ് കുമാറാണ് ട്രഷറർ. വി വസീഫ് വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. ചിന്ത ജെറോം, ഗ്രീഷ്‌മ അജയ്‌ഘോഷ്, ആർ രാഹുൽ, എം ഷാജൻ, വിപി സാനു തുടങ്ങിയവരെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

Most Read: തൃക്കാക്കരയിൽ ഇടതു മന്ത്രിമാർ വോട്ട് പിടിക്കുന്നത് ജാതി നോക്കി; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE