ഇടത് തേരോട്ടം 99ൽ അവസാനിക്കും; പ്രതീക്ഷ വർധിച്ചെന്ന് ഉമ തോമസ്

By Staff Reporter, Malabar News
uma-thomas

കൊച്ചി: ഇടത് തേരോട്ടം 99ല്‍ നിര്‍ത്തിക്കുമെന്ന് തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്‌ഥാനാർഥി ഉമ തോമസ്. വിജയം സുനിശ്‌ചിതമാണ്. സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണെന്നും ഉമ തോമസ് ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അവർ.

തൃക്കാക്കരയിലെ ജനങ്ങളുടെ മനസിന്റെ അംഗീകാരം തനിക്ക് ലഭിക്കുമെന്ന് ഉമ തോമസ് പറഞ്ഞു. പിടി തോമസിന്റെ അനുഗ്രഹം തന്നോടൊപ്പമുണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. ഇതുവരെ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 67 ശതമാനം പേരാണ് വോട്ടെടുപ്പിനെത്തിയത്. ഒടുവില്‍ ലഭിക്കുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,31,972 പേർ സമ്മതിദാനവകാശം വിനിയോഗിച്ചു.

അതേസമയം, തെങ്ങോട് ഗവ. എച്ച്എസ്എസിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്‌തിരിക്കുന്നത്. 77.30 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്യപ്പെട്ടത്. ചമ്പക്കര സെന്റ് ജെയിംസ് സ്‌കൂളാണ് രണ്ടാമത്. ഇവിടെ 77.03 ശതമാനം വോട്ടും പോള്‍ ചെയ്യപ്പെട്ടു.

Read Also: സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു; എഎന്‍ രാധാകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE