തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ കെടി ജലീല്‍ നല്കിയ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം. ഗൂഢാലോചന, കലാപത്തിന് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തും. കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യും. മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പരാതിയുമായി ജലീലെത്തിയത്. വകുപ്പ് ചുമത്തുന്നതില്‍ ആശയക്കുഴപ്പം ഉള്ളതിനാലായിരുന്നു ഇതുവരെ കേസെടുക്കാതിരുന്നത്.
തന്നെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തി. അതിന് പിന്നില്‍ സ്വപ്നയും പിസി ജോര്‍ജും ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുണ്ട്. അത് വഴി നാട്ടില്‍ കലാപം സൃഷ്ടിക്കുന്നു എന്നിങ്ങനെ മൂന്ന് ആരോപണങ്ങളാണ് ജലീലിന്റെ പരാതിയിലുള്ളത്. ഇത് പ്രകാരം കേസെടുത്താല്‍ സ്വപ്നയും പിസി ജോര്‍ജും ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടൽ.
Most Read: ബ്രെയിൻ ട്യൂമറും ലക്ഷണങ്ങളും