ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,135 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,35,18,564 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.
5,25,223 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,958 പേർ കോവിഡ് മുക്തരാകുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരിൽ 4,28,79,477 പേരാണ് രാജ്യത്ത് രോഗമുക്തരായത്.
രാജ്യത്ത് നിലവിൽ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,13,864 ആയി ഉയർന്നു. കൂടാതെ 98.53 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. പ്രതിദിന കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനമായും ഉയർന്നിട്ടുണ്ട്.
Read also: രാഹുലിന്റെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്ന് പോലീസ് റിപ്പോർട്