കൊച്ചി: മുൻമന്ത്രി കെടി ജലീൽ നൽകിയ പരാതിയിലെ ഗൂഢാലോചന കേസിൽ പിസി ജോർജിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജോർജിന് മുൻകൂർ ജാമ്യം നൽകിയത്. കേസിൽ സ്വപ്ന സുരേഷാണ് മറ്റൊരു പ്രതി. കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.
സാക്ഷി മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളില്‍ സ്വപ്നക്കൊപ്പം മാതാവ് പ്രഭ സുരേഷുമുണ്ടായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം, ഗൂഢാലോചന കേസില്‍ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: വിമാനത്തിനുള്ളിലെ പ്രതിഷേധം; കെഎസ് ശബരീനാഥൻ അറസ്റ്റിൽ