വിമാനത്തിനുള്ളിലെ പ്രതിഷേധം; കെഎസ് ശബരീനാഥൻ അറസ്‌റ്റിൽ

By News Bureau, Malabar News
KS Sabarinathan
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥൻ അറസ്‌റ്റിൽ. കെഎസ് ശബരീനാഥന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ കെഎസ് ശബരിനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ചോദ്യം ചെയ്യലിന്റെ പശ്‌ചാത്തലത്തിലാണ് ശബരിനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹരജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്‌റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാൽ നിർദ്ദേശം നൽകിയിരുന്നു.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥൻ നിര്‍ദ്ദേശിക്കുന്നതിന്റെ സ്‌ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പോലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു.

പിന്നാലെ വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് മുൻ എംഎൽഎ കെഎസ് ശബരിനാഥൻ പറഞ്ഞിരുന്നു. ഇപി ജയരാജനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും ശബരിനാഥൻ ചോദിച്ചിരുന്നു. വാട്സാപ്പ് സന്ദേശം തള്ളാതെയായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം.

Most Read: അടിവസ്‌ത്രം അഴിച്ചുള്ള പരിശോധന; രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് എൻടിഎ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE