തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറിയും തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്കോ മദ്യശാലകൾ അടഞ്ഞു കിടക്കും.
നാലാം ഓണമായ ചതയം ദിനം സംസ്ഥാനത്ത് നേരത്തെ തന്നെ ഡ്രൈ ഡേ പട്ടികയിൽ ഉണ്ട്. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല. എന്നാൽ, തിരുവോണ ദിവസം ബാറുകൾ തുറന്ന് പ്രവർത്തിക്കും. നേരത്തെ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ 75 വർഷം പ്രമാണിച്ച് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി നൽകിയിരുന്നു.
Most Read: വിവാദ കശ്മീർ പരാമർശം; കെടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടണം-ഡെൽഹി പോലീസ്