തിരുവനന്തപുരം: കോളേജ് വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്റ്റേറ്റ് മെറിറ്റ് സ്കോളര്‍ഷിപ്പ്, ഹിന്ദി സ്കോളര്‍ഷിപ്പ്, സംസ്കൃത സ്കോളര്‍ഷിപ്പ് തുടങ്ങിയവക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡിസംബര്‍ 1 വരെ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് ഡിസംബര്‍ 7ന് മുന്‍പായി സമര്‍പ്പിക്കണം.
സ്റ്റേറ്റ് മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍ക്ക് (ഫ്രഷ് / റിന്യൂവല്‍ ) അപേക്ഷിക്കുന്നവര്‍ ഒന്നാം വര്‍ഷ ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായിരിക്കണം. ഇവര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം. രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാനും പാടില്ല.
മെറിറ്റ് അടിസ്ഥാനത്തില്‍ പോസ്റ്റ് ഇന്റര്‍ സ്റ്റേജില്‍ ആര്‍ട്സ്, സയന്‍സ് വിഭാഗങ്ങളില്‍ നിന്ന് 6 പേര്‍ക്ക് വീതവും കൊമേഴ്സില്‍ നിന്നും മൂന്നു പേര്‍ക്കും ബിരുദാനന്തര ബിരുദത്തിന് ഓരോ വിഭാഗത്തിലെയും ആദ്യത്തെ കുട്ടിക്കും വരുമാന പരിധി നോക്കാതെ സ്കോളര്‍ഷിപ്പ് അനുവദിക്കും. ബിരുദ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1250 രൂപയും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 1500 രൂപയും ലഭിക്കും.
സംസ്ഥാന സിലബസ് പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ളസ് ടു ആദ്യ അവസരത്തില്‍ പാസായ ശേഷം ബി.എ, ബി.എസ്.സി, ബി.കോം കോഴ്സുകളിലേക്ക് ഒന്നാം വര്‍ഷ പ്രവേശനം നേടിയവര്‍ക്കും, 60 ശതമാനം മാര്‍ക്കോടെ യോഗ്യത പരീക്ഷ പാസായി ബിരുദാനന്തര കോഴ്സുകളിലേക്ക് പ്രവേശനം നേടിയവര്‍ക്കും ഹിന്ദി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്, ഫോണ്‍: 04712306580, 9446096580, 9446780308
വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്
ഹിന്ദി പ്രചരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പാണിത്. വെബ്സൈറ്റിലെ ഹിന്ദി സ്കോളര്‍ഷിപ്പ് (HS) എന്ന ലിങ്കില്‍ അപേക്ഷ നല്‍കാം. വരുമാന പരിധിയില്ല.
Read also: ഇന്ത്യയുടെ ആദ്യ വ്യോമസേനാ ഉദ്യോഗസ്ഥ അന്തരിച്ചു