ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റിലും കാങ്പോക്പിയിലും ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിൽ സംഘർഷം തുടരുകയാണ്. കഴിഞ്ഞ ആഴ്ച തൗബാൽ ജില്ലയിലെ പോലീസ് ആസ്ഥാനത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതിനിടെ, മണിപ്പൂർ കലാപത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. ഒമ്പത് മാസമായി തുടങ്ങിയ മണിപ്പൂരിലെ കലാപം നേരിടാൻ ഇനിയും സാധിച്ചിട്ടില്ലെന്നും മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം തുടരുന്നത് അപമാനകരമാണെന്നും ഖർഗെ കത്തിലൂടെ കുറ്റപ്പെടുത്തിയിരുന്നു.
Most Read| ഗവർണറുടെ സുരക്ഷാ വീഴ്ച; റിപ്പോർട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം