മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു- നാലുപേർക്ക് പരിക്ക്

By Trainee Reporter, Malabar News
manipur violence
Rep. Image
Ajwa Travels

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്‌റ്റിലും കാങ്‌പോക്‌പിയിലും ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിൽ സംഘർഷം തുടരുകയാണ്. കഴിഞ്ഞ ആഴ്‌ച തൗബാൽ ജില്ലയിലെ പോലീസ് ആസ്‌ഥാനത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

അതിനിടെ, മണിപ്പൂർ കലാപത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. ഒമ്പത് മാസമായി തുടങ്ങിയ മണിപ്പൂരിലെ കലാപം നേരിടാൻ ഇനിയും സാധിച്ചിട്ടില്ലെന്നും മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം തുടരുന്നത് അപമാനകരമാണെന്നും ഖർഗെ കത്തിലൂടെ കുറ്റപ്പെടുത്തിയിരുന്നു.

Most Read| ഗവർണറുടെ സുരക്ഷാ വീഴ്‌ച; റിപ്പോർട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE