പാലക്കാട്: കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത കേസിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥനും നടനുമായ കെ മണികണ്‌ഠന് സസ്‌പെൻഷൻ. ഒറ്റപ്പാലത്തെ വാടക വീട്ടിൽ നിന്ന് 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി.
വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്‌പെഷ്യൽ സെൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെയായിരുന്നു ഒക്‌ടോബർ 29ന് റെയ്‌ഡ് നടന്നത്. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറാണ് മണികണ്‌ഠൻ.
വാടക വീട്ടിൽ നിന്ന് പണത്തിന് പുറമെ മൊബൈൽ ഫോണും ചില രേഖകളും കസ്‌റ്റഡിയിൽ എടുത്തിരുന്നു. പരിശോധനാ റിപ്പോർട് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് മണികണ്‌ഠനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. ആട് 2, ജാനകീജാനെ, അഞ്ചാംപാതിര ഉൾപ്പടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’








































