ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് അപകടം; ഒരു മരണം

By Senior Reporter, Malabar News
accident
Representational Image

വണ്ടൂർ: ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് സ്‌ത്രീ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. കുഞ്ഞിമുഹമ്മദ്, മകൾ താഹിറ, മക്കൾ ഇരട്ടക്കുട്ടികളായ അഷ്‌മിൽ, നഷ്‍മിൽ, മകൾ ഷിഫ്‌റ, മരുമകൻ പാണ്ടിക്കാട് സ്വദേശി ഇസ്‌ഹാഖ്‌ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്ന് പുലർച്ചെ ഒരുമണിയോടെ കൂരാട് വരമ്പൻകല്ല് പാലത്തിന് സമീപമാണ് അപകടം. പരിക്കേറ്റ താഹിറയുടെ മകൾ അൻഷിദ മൈസൂരുവിൽ നഴ്‌സിങ് പഠിക്കുകയാണ്. കുടുംബാംഗങ്ങൾ അവിടെ പോയി മടങ്ങുമ്പോഴാണ് അപകടം. ഇസ്‌ഹാഖ്‌ ആണ് കാർ ഓടിച്ചിരുന്നത്.

അപകട സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. പാലം കഴിഞ്ഞ ഉടൻ എതിർവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുള്ള മരത്തിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വലിയ ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മൈമൂന മരിച്ചത്.

Most Read| വായ്‌പയെടുത്ത് മുങ്ങി; കോടികൾ തട്ടിയ മലയാളികളെ തേടി കുവൈത്ത് ബാങ്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE