കണ്ണൂർ: ചക്കരക്കൽ സ്വദേശിനിയായ വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ. കാവിൻമൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്‌ഥാൻ ശ്രീഗംഗാനഗർ ഗവ.വെറ്ററിനറി കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനി ആയിരുന്നു.
28ന് രാത്രിയാണ് കോളേജ് ഹോസ്‌റ്റലിൽ വെച്ച് പൂജ ആത്‍മഹത്യ ചെയ്‌തെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. കഴിഞ്ഞദിവസം നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. ആത്‍മഹത്യ ചെയ്യാനിടയായ സാഹചര്യം വ്യക്‌തമല്ല. വസന്തൻ-സിന്ധു ദമ്പതികളുടെ ഏക മകളാണ്.
Most Read| കേരളത്തിൽ എച്ച്ഐവി കേസുകൾ വർധിക്കുന്നു; കൂടുതൽ എറണാകുളത്ത്



































