പാനൂരിൽ സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ജെസിബി ഡ്രൈവർക്ക് പരിക്ക്

സ്‌റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം.

By Senior Reporter, Malabar News
Explosion
Representational Image
Ajwa Travels

കണ്ണൂർ: പാനൂരിൽ മണ്ണ് മാറ്റുന്നതിനിടെ സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ജെസിബി ഡ്രൈവർക്ക് പരിക്ക്. കൊളവല്ലൂർ മേപ്പാട്ട് വീട്ടുപറമ്പിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‍ഫോടനം ഉണ്ടായത്. സ്‌റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം.

അബ്‌ദുൽ സലാമിന്റെ ഉടമസ്‌ഥതയിലുള്ള വീട്ടുപറമ്പിലെ അവശിഷ്‌ടങ്ങൾ നീക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഡ്രൈവർ ഷെമിത്ത് ലാലിനാണ് പരിക്കേറ്റത്. ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൾതാമസമില്ലാത്ത വീട്ടുപറമ്പിലാണ് സംഭവം നടന്നത്. കൊളവല്ലൂർ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE