തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് റിപ്പോർട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സർക്കാർ നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വിപി ജോയി ആണ് ചെയർമാൻ.
അഡ്വ. എം. രാജഗോപാൽ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവരാണ് അംഗങ്ങൾ. സംസ്‌ഥാന ബജറ്റിൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി വിആർ. ശോഭ കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിക്കും.
റിപ്പോർട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിർദ്ദേശിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. അത് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പരിഗണനാ വിഷയങ്ങൾ വ്യക്‌തമാക്കിക്കൊണ്ട് പ്രത്യേക ഉത്തരവും ഉടൻ പുറത്തിറങ്ങും.
Most Read| ‘ഉടൻ രാജ്യം വിടണം’; ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർക്ക് കർശന മുന്നറിയിപ്പ്






































