അശ്‌ളീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ളാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്രം

മൂഡ്എക്‌സ്‌ വിഐപി, കോയൽ പ്ളേപ്രോ, ഡിജിമൂവി പ്ളക്‌സ്‌, ഫീൽ, ജുഗ്‌നു എന്നീ പ്ളാറ്റ്‌ഫോമുകളെയാണ് നിരോധിച്ചത്.

By Senior Reporter, Malabar News
OTT Platforms Banned in India
Rep. Image
Ajwa Travels

ന്യൂഡെൽഹി: അശ്‌ളീല ഉള്ളടക്കം സംപ്രേഷണം ചെയ്‌തതിന്‌ അഞ്ച് ഒടിടി പ്ളാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി വാർത്താ വിതരണ മന്ത്രാലയം. മൂഡ്എക്‌സ്‌ വിഐപി, കോയൽ പ്ളേപ്രോ, ഡിജിമൂവി പ്ളക്‌സ്‌, ഫീൽ, ജുഗ്‌നു എന്നീ പ്ളാറ്റ്‌ഫോമുകളെയാണ് നിരോധിച്ചത്.

അശ്ളീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്‌തതിന്‌ കഴിഞ്ഞവർഷം ജൂലൈയിലും ആപ്പുകളും വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഐടി ചട്ടങ്ങൾ അനുസരിച്ച് ഇത്തരം പ്ളാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം തടയാൻ സർക്കാരിന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകാം.

ഐടി ആക്‌ടിന്റെ സെക്‌ഷൻ 69എ പ്രകാരം ഓൺലൈൻ ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്രത്തിന് അധികാരമുണ്ട്. കഴിഞ്ഞവർഷം 25 ആപ്പുകൾക്കെതിരെയാണ് നടപടി എടുത്തത്. ഒടിടി പ്ളാറ്റ്‌ഫോമുകളിലെ ഉള്ളടക്കം ഇന്ത്യൻ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഔദ്യോഗിക അറിയിപ്പുകളോട് പ്രതികരിക്കാത്ത സാഹചര്യത്തിൽ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഐടി ആക്‌ടിലെ സെക്‌ഷൻ 79 (3) (ബി) പ്രകാരമാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം അടക്കമുള്ള വകുപ്പുകളുമായും വിദഗ്‌ധരുമായും ചർച്ചകൾ നടത്തിയ ശേഷമാണ് തീരുമാനം എടുത്തത്.

Most Read| പിഎസ്‌സി; അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി, 40 വയസാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE