ഓണത്തിന് നിരവധി സ്‌പെഷൽ ഓഫറുകൾക്കൊപ്പം ഒടിടി രംഗത്ത് പുതിയ സാങ്കേതിക സംവിധാനവും ഒരുക്കി ഫസ്‌റ്റ്‌ഷോസ് ഒടിടി. ഇഷ്‌ടപ്പെട്ട സിനിമ, വളരെവേഗത്തിൽ ‘ക്യൂ ആര്‍ കോഡ്‘ സ്‌കാൻ ചെയ്‌ത് കാണാവുന്ന സൗകര്യമാണ് ‘ഫസ്‌റ്റ്‌ഷോസ്‘ ഒരുക്കിയിരിക്കുന്നത്. മൊബൈലിലും കമ്പ്യൂട്ടറിലും ഒപ്പം ആധുനിക ‘സ്‌മാർട് ടിവി‘ യിലും ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
കേരളത്തിൽ കൊച്ചിയിലും തൃശൂരും ഓഫീസുകളുള്ള ‘ഫസ്‌റ്റ്‌ഷോസ്‘ ഒടിടി യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌ഥാപനമാണ്. ലോകവ്യാപകമായി ലഭ്യമാകുന്ന ‘ഫസ്‌റ്റ്‌ഷോസ്‘ ഒടിടി, സാങ്കേതിക നിലവാരത്തിൽ മെച്ചപ്പെട്ട സേവനമാണ് പ്രേക്ഷകർക്ക് നൽകികൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഒടിടി ചാനലുകളിൽ ഫസ്‌റ്റ്‌ഷോസാണ് ആദ്യമായി സിനിമകള്‍ കാണാന്‍ ‘ക്യൂആര്‍ കോഡ്‘ സംവിധാനം ഒരുക്കുന്നത്.
‘FirstShows.com വെബ്‌സൈറ്റിൽ കയറി കാണേണ്ട സിനിമ തീരുമാനിച്ചാൽ, പിന്നെ നിമിഷങ്ങൾ മതി കാഴ്‌ചയിലേക്ക് പോകാൻ. ആപ്പ് ഡൗൺലോഡ് ചെയ്‌തും മറ്റും സമയം കളയുകയോ ബുദ്ധിമുട്ടുകയോ ചെയ്യേണ്ട കാര്യമേയില്ല. നമ്മുടെ മൊബൈലിലെ അല്ലെങ്കിൽ ലാപ്ടോപ്പിലെ അതുമല്ലെങ്കിൽ ടിവിയിൽ മറ്റൊരു കമ്പനിയുടെ ആപ്പ് സ്‌ഥിരമായി ഹോൾഡ് ചെയ്‌ത് സുരക്ഷാ പ്രശ്‌നങ്ങൾ വിളിച്ചുവരുത്തേണ്ടതുമില്ല. കാണേണ്ട സിനിമ തീരുമാനിക്കുക. ആ സിനിമയുടെ തുക എത്രയാണോ അത് ക്യൂ ആര്‍ കോഡ് സ്‌കാൻ ചെയ്‌ത് പേചെയ്യുക. സിനിമ കാണുക. അത്രമാത്രം‘ – ഫസ്‌റ്റ്‌ഷോസ് പ്രതിനിധി മലബാർ ന്യൂസിനോട് പറഞ്ഞു.
ഹോളിവുഡ്, ആഫ്രിക്ക, ഫ്രഞ്ച്, നേപ്പാള്‍, കൊറിയന്‍, ഫിലീപ്പീന്‍സ്, ചൈനീസ്, ജാപ്പനീസ് ഭാഷകളില്‍ നിന്നുള്ള നൂറ്കണക്കിന് ചിത്രങ്ങളാണ് ഫസ്‌റ്റ്‌ഷോസ് ആസ്വാദകർക്കായി നിരത്തിയിട്ടുള്ളത്. കൂടാതെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള എഴുന്നൂറിലധികം സിനിമകളും ഫസ്‌റ്റ്‌ഷോസിലൂടെ കാണാം. ഒരു മാസത്തേക്ക് 99 രൂപയിൽ ആരംഭിക്കുന്ന പ്ളാനുകൾ ഇവർക്കുണ്ട്. ഇതെടുത്താൽ പുതിയതല്ലാത്ത എല്ലാ ദൃശ്യപരിപാടികളും അൺ ലിമിറ്റഡായി നമുക്കുകാണാം.
ഏറ്റവും പുതിയ സിനിമകൾക്ക് മാത്രം, അതാത് സിനിമയുടെ സ്വഭാവമനുസരിച്ച് ടിക്കറ്റ് നിരക്കുണ്ടാകും. ഉദാഹരണമായി ‘ആൾക്കൂട്ടത്തിൽ ഒരുവൻ‘ എന്ന പുതിയ സിനിമ 60/ രൂപ മുടക്കി ആസ്വാദകർക്ക് ഒടിടി ആയി കാണാവുന്നതാണ്. നൂറ്റിഎഴുപത് രാജ്യങ്ങളിലെ പ്രാദേശിക കറന്‍സി സ്വീകരിക്കാനുള്ള സംവിധാനം ‘ഫസ്‌റ്റ്‌ഷോസ്‘ സാധ്യമാക്കിയിട്ടുണ്ട്. അതുകൊണ്ട് അതാത് രാജ്യക്കാര്‍ക്ക് അവരവരുടെ കറന്‍സി ഉപയോഗിച്ച് ഇവരുടെ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
ഭക്‌തി ഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, വെബ്‌സീരീസുകൾ, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികൾ, സ്‌റ്റേജ് നാടകങ്ങള്‍, ലോകോത്തര പാചക വിഭാഗങ്ങള്‍, പ്രതിവാര-മാസ ജാതക പ്രവചനങ്ങള്‍, തൽസമയ വാര്‍ത്താചാനലുകള്‍ തുടങ്ങി ദൃശ്യ വിസ്‌മയങ്ങളുടെ വലിയ ഉള്ളടക്കമാണ് ‘ഫസ്‌റ്റ്‌ഷോസ്‘ നൽകുന്നത്.
Most Read: ‘ആളൊരുക്കം’ സിനിമയിൽ പ്രിയങ്കയായി വിസ്‌മയിപ്പിച്ച ശ്രീകാന്ത് കെ വിജയൻ ചുവടുറപ്പിക്കുന്നു