വേറിട്ട സിനിമകളുമായി ‘തിയേറ്റര്‍ പ്‌ളേ’ ഒടിടി ശ്രദ്ധേയമാകുന്നു

By PR Sumeran, Special Correspondent
  • Follow author on
'Theatre Play' OTT is Notable for its variety of films

കേരളത്തിൽ നിന്നുള്ള സിനിമാ പ്രേമികളായ നാല് സുഹൃത്തുക്കളുടെ സ്വപ്‌ന പദ്ധതിയായി രൂപംകൊണ്ട തിയേറ്റര്‍ പ്‌ളേ ഒടിടി സംരംഭം പുത്തന്‍ കാഴ്‌ചാനുഭവം പകര്‍ന്ന് മലയാളത്തിൽ ശ്രദ്ധേയമാകുന്നു.

ചലച്ചിത്ര നിർമാതാക്കൾ, അഭിനേതാക്കൾ എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിനു മാത്യു പോള്‍, സായി വെങ്കിടേഷ്, സുധീര്‍ ഇബ്രാഹിം എന്ന പാപ്പി, റിയാസ് എംടി എന്നിവരുടെ കൂട്ടായ്‌മയിൽ പിറന്ന തിയേറ്റര്‍ പ്‌ളേ ഒടിടി മികച്ച ചിത്രങ്ങളുടെ ഒരു നിരയാണ് മലയാളി പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

മാസങ്ങൾക്ക് മുൻപ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓൺലൈനായി ഉൽഘാടനം നിർവഹിച്ച തിയേറ്റര്‍ പ്‌ളേ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ഒടിടി രംഗത്ത് ശക്‌തമായ ബ്രാൻഡായി മാറുന്നത്. പരീക്ഷണ പ്രക്ഷേപണം അതീവ വിജയകരമായി പൂർത്തീകരിച്ച തിയേറ്റര്‍ പ്‌ളേ‘ നിരവധി സിനിമകളാണ് ഇപ്പോൾ കാഴ്‌ചക്കാർക്ക് നൽകുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നട, ഇംഗ്ളീഷ് ഭാഷകളിലായി ഒട്ടേറെ പുതിയ ചിത്രങ്ങൾ റിലീസിനായി തയ്യാറാകുന്നുമുണ്ട്; ഉടമസ്‌ഥർ പറഞ്ഞു.

സിനിമകൾ കൂടാതെ, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികൾ ഉൾപ്പടെ നിരവധി ദൃശ്യാനുഭവങ്ങളും തിയേറ്റര്‍ പ്‌ളേ പ്രേക്ഷകരിലേക്ക് എത്തിക്കും. തിയേറ്റര്‍ പ്‌ളേടീം ഒരുക്കിയ മലയാള ചിത്രംകരുവ്‘, പഴയ മലയാള ചിത്രം ഫ്ളാറ്റ് നമ്പര്‍ 4B, തമിഴ് ചിത്രം പാമ്പാടും ചോലൈ എന്നീ ചിത്രങ്ങളും ഉടൻ റിലീസ് ചെയ്യും. ഈ ചിത്രങ്ങള്‍ ഒട്ടുമിക്കതും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റത്തിനും തയ്യാറാവുന്നുണ്ട്.

'Theatre Play' OTT is Notable for its variety of filmsചിത്രീകരണം പൂര്‍ത്തിയാക്കിയ കരുവ് ഈ മാസംതന്നെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കും. കലാമൂല്യവും ജനപ്രിയവുമായ സിനിമകളും ടെലിഫിലിം, ഡോക്യുമെന്ററികൾ ഉൾപ്പടെയുള്ള വിവിധ ദൃശ്യാനുഭവങ്ങളും പ്രേക്ഷകർക്ക് ഉയർന്ന ഗുണനിലവാരത്തിൽ നൽകുക എന്നതാണ് തിയേറ്റര്‍ പ്‌ളേ ലക്ഷ്യം വെക്കുന്നതെന്ന് മാനേജിംഗ് പാർട്‌ണറായ വിനുമാത്യു പോള്‍ പറഞ്ഞു.

'Theatre Play' OTT is Notable for its variety of filmsസാമ്പത്തിക ഇളവുകളോടെ പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണുവാനും ആസ്വദിക്കുവാനും അവസരമൊരുക്കുന്ന കൂടുതല്‍ സൗകര്യങ്ങൾ താമസിയാതെ തിയേറ്റര്‍ പ്‌ളേ ഒരുക്കുമെന്നും വിനു മാത്യു പോള്‍ അറിയിച്ചു. കുട്ടികളുടെ അവധിക്കാലം പ്രമേയമായ കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രം ഉൾപ്പടെ നിരവധി ചിത്രങ്ങൾ നിലവിൽ തിയേറ്റര്‍ പ്‌ളേ ഒടിടിയിൽ ലഭ്യമാണ്‌. ചിത്രങ്ങൾ ഏതൊക്കെ എന്നറിയാനും കാണാനും TheatrePlay.Live സന്ദർശിക്കുക.

Most Read: സിന്ധു സർവകലാശാല; നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE