തീയേറ്റർ പ്ളേ ലൈവ്; പുതിയ ഒടിടി പ്ളാറ്റ്‌ഫോം മന്ത്രി സജിചെറിയാൻ ഉൽഘാടനം ചെയ്‌തു

By Siva Prasad, Special Correspondent (Film)
  • Follow author on
Theatre Play Live OTT _ Theatre Play Malayalam OTT
Ajwa Travels

കൊച്ചി: മലയാളത്തിലേക്ക് വീണ്ടുമൊരു ഒടിടി പ്ളാറ്റ്‌ഫോം കൂടി വന്നിരിക്കുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ കഴിഞ്ഞദിവസം ഉൽഘാടനം നിർവഹിച്ച Theatreplay.Live ൽ നിരവധി മലയാളം, തമിഴ്‌, ഇംഗ്ളീഷ് സിനിമകൾ ലഭ്യമാണ്.

നിലവിൽ, തീയേറ്റർ പ്ളേ ലൈവിൽ സൗജന്യമായി സിനിമകൾ ആസ്വദിക്കാം. കുട്ടികൾക്ക് മാത്രമായുള്ളതീയേറ്റർ കിഡ്‌സ്, സാമൂഹിക പ്രസക്‌തിയുള്ള സിനിമകൾക്ക് തീയേറ്റർ സോഷ്യൽ‘, യുവതയുടെ ഹരങ്ങളായ അടിപൊളി സിനിമകൾക്കും ഷോർട്ട് ഫിലിം ഉൾപ്പടെയുള്ള മറ്റു കാറ്റഗറി സിനിമകൾക്കുമായി തീയേറ്റർ 18പ്ളസ് എന്നിവയും തീയേറ്റർ പ്ളേ ഉടമസ്‌ഥരുടേതായി ഉടൻ ലഭ്യമാകും.

ഇപ്പോൾ Theatreplay.Live ൽ സബ്‌സ്‌ക്രൈബര്‍ക്ക് സൗജന്യമാണെങ്കിലും പിന്നീട് മിതമായ നിരക്കിലേക്ക് മാറുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ ഒരു ഒടിടി കമ്പനിക്ക് കീഴിൽ വിവിധ ആസ്വാദകർക്കായി ഒന്നിലധികം ഒടിടി പ്ളാറ്റ്‌ഫോം വരുന്നത് ഇതാദ്യമാണെന്നും അധികൃതർ പറഞ്ഞു.

ആസ്വാദന താൽപര്യമനുസരിച്ച് ഏത് കാറ്റഗറി ഒടിടി പ്ളാറ്റ്‌ഫോമാണ് സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതെന്ന് അവരവർക്ക് തീരുമാനിക്കാവുന്ന കാലത്തിലേക്ക് പ്രേക്ഷകരെ നയിക്കുകയാണ് തീയേറ്റർ പ്ളേ.

Most Read: ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE