ധൻബാദ് എക്‌സ്‌പ്രസിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വേഷണം

ഇന്ന് രാവിലെ ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുന്നതിനിടെയാണ് കോച്ചിന് അടിയിൽ മനുഷ്യന്റെ തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടെത്തിയത്.

By Senior Reporter, Malabar News
Human Hand Found in Train Coach
Rep. Image
Ajwa Travels

ആലപ്പുഴ: ധൻബാദ് എക്‌സ്‌പ്രസിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുന്നതിനിടെയാണ് കോച്ചിന് അടിയിൽ മനുഷ്യന്റെ തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടെത്തിയത്.

ട്രെയിനിന്റെ എസ് 5 കോച്ചിനടിയിലാണ് അറ്റ നിലയിൽ കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച ആരുടെയോ കൈ ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്‌ച രാത്രിയാണ് ധൻബാദിൽ നിന്ന് ട്രെയിൻ ആലപ്പുഴയിൽ എത്തിയത്. ഇന്ന് രാവിലെ ആലപ്പുഴയിൽ നിന്ന് ട്രെയിൻ പുറപ്പെടാനിരിക്കെ ആയിരുന്നു.

പിന്നാലെ എസ് 5 കോച്ച് പിടിച്ചിട്ട ശേഷം സർവീസ് ആരംഭിച്ചു. സംഭവത്തിൽ ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറൻസിക് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധന നടത്തി. ധൻബാദ് എക്‌സ്‌പ്രസ് കടന്നു പോകുന്ന പാതയിൽ ആരെങ്കിലും ട്രെയിൻ തട്ടി മരണപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ റെയിൽവേ അന്വേഷിച്ചു വരികയാണ്.

Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE