
വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് നാലാം ക്ളാസ് വിദ്യാർഥിനിയായ ജുവൽ ബിബിൻ. ശനിയാഴ്‌ച രാത്രി ഒമ്പത് മണിയോടെ അച്ഛനൊപ്പം ബേക്കറി സാധനങ്ങൾ വാങ്ങാൻ പള്ളിക്കവലയിൽ എത്തിയപ്പോഴാണ്, വഴിയിൽക്കിടന്ന് മുക്കാൽ പവൻ വരുന്ന സ്വർണമാല ജുവലിന് കിട്ടിയത്.
തുടർന്ന് മാല തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വടയാർ ആറ്റുവേലക്കടവ് രതീഷിന്റെ യുകെജിയിൽ പഠിക്കുന്ന മകളുടെ മാലയാണ് പള്ളിക്കവലയിൽ നഷ്‌ടപ്പെട്ടത്. തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ ജുവൽ തന്നെ പോലീസിന്റെ സാന്നിധ്യത്തിൽ സ്വർണമാല തിരികെ നൽകുകയായിരുന്നു.
വെള്ളൂർ ഭവൻസ് സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർഥിനിയും തലയോലപ്പറമ്പ് മാരിയിൽ ബിബിൻ ചാക്കോ- ജസ്‌ലി ദമ്പതികളുടെ മകളുമാണ് ജുവൽ ബിബിൻ. ഇപ്പോൾ നാട്ടിലെ കുഞ്ഞുതാരമായിരിക്കുകയാണ് ജുവൽ.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































