മലയാളി വിദ്യാർഥിനിയെ കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായി; തിരച്ചിൽ

പാലക്കാട് സ്വദേശിയായ പത്താം ക്ളാസ് വിദ്യാർഥിനിയും കടമ്പഴിപ്പുറം കൂത്തറ വേട്ടയിൽ രമേഷിന്റെയും രോഹിണിയുടെയും മകളുമായ ശ്രീനന്ദയെ ആണ് ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ നിന്ന് കാണാതായത്.

By Senior Reporter, Malabar News
Missing Case
Rep. Image
Ajwa Travels

ബെംഗളൂരു: പാലക്കാട് സ്വദേശിയായ പത്താം ക്ളാസ് വിദ്യാർഥിനിയെ കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായതായി പരാതി. കടമ്പഴിപ്പുറം കൂത്തറ വേട്ടയിൽ രമേഷിന്റെയും രോഹിണിയുടെയും മകൾ ശ്രീനന്ദയെ (15) ആണ് കാണാതായത്. ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ നിന്നാണ് കാണാതായത്.

കുടുംബാംഗങ്ങൾ ഉൾപ്പടെ 40 പേരടങ്ങുന്ന സംഘത്തിനൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു ശ്രീനന്ദ. ചൊവ്വാഴ്‌ച വൈകീട്ട് 5.30നാണ് ശ്രീനന്ദയെ കാണാതായത്. യാത്രാ സംഘം സ്വന്തം നിലയ്‌ക്ക് തിരച്ചിൽ നടത്തിയതിന് ശേഷം രാത്രി എട്ടരയോടെ പോലീസ് ഔട്ട്പോസ്‌റ്റിൽ വിവരമറിയിച്ചു.

തുടർന്ന് പോലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. പശ്‌ചിമഘട്ട മലനിരകളിലെ ബാബാബുധാൻഗിരിക്ക് സമീപമാണ് മാണിക്യധാര. ഇവിടം നിബിഡ വനമേഖലയാണ്.

Most Read| വിഷു സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; സർവീസുകൾ നാളെമുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE