കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ആളപായമില്ല. പെരുമണ്ണ- കോഴിക്കോട് റൂട്ടിലോടുന്ന ഗ്യാലക്‌സി എന്ന ബസിനാണ് തീപിടിച്ചത്. മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപം ഇന്ന് ഉച്ചയ്‌ക്ക് 1.45ഓടെയാണ് സംഭവം.
ബസിന്റെ മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. ബസ് പൂർണമായി അഗ്‌നിക്കിരയാക്കി. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്ന ബസായിരുന്നു ഇത്. സിഎൻജി സിലിണ്ടർ തീർന്ന് കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. മീഞ്ചന്ത ഫയർ സ്‌റ്റേഷനിൽ നിന്ന് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
Most Read| പതിവ് തെറ്റിയില്ല, ഇത്തവണയും ബൂത്തിൽ ഒന്നാമനായി ചാത്തുക്കുട്ടി





































