ന്യൂഡെൽഹി: ഡെൽഹി വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വിസ് വിമാനത്തിന്റെ എൻജിന് തീപിടിച്ച് ആറ് യാത്രക്കാർക്ക് പരിക്ക്. എൻജിൻ തകരാറായതിനെ തുടർന്ന് പൈലറ്റ് അവസാന നിമിഷം ടേക്ക് ഓഫ് ഒഴിവാക്കി.
LX147 എന്ന വിമാനത്തിൽ 228 യാത്രക്കാരും നാല് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കി. ഡെൽഹി വിമാനത്താവളത്തിൽ പുലർച്ചെ 1.09നാണ് വിമാനം ടേക്ക് ഓഫ് റണ്ണിന് ഒരുങ്ങിയത്. സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
ടേക്ക് ഓഫ് റൺ തുടങ്ങിയതിന് പിന്നാലെ എൻജിനുകളിൽ ഒരെണ്ണം തകരാറിലാവുകയും തീപിടിക്കുകയും ആയിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഉടൻ തന്നെ ടേക്ക് ഓഫ് നിർത്തിവെക്കുകയും റൺവേയിൽ അടിയന്തര ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്‌തു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































