തൃശൂരിൽ ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, തളയ്‌ക്കാൻ ശ്രമം

ചെമ്പൂക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ജനവാസ മേഖലയിലൂടെ ഏതാണ്ട് രണ്ടു കിലോമീറ്ററിലേറെ വഴിയിലുള്ളതെല്ലാം തകർത്ത് മുന്നോട്ടോടി. ഓഫീസ് സമയമായതിനാൽ റോഡിൽ നിറയെ വാഹനങ്ങളായിരുന്നു. യാത്രക്കാർ വാഹനങ്ങൾ വഴിയിൽ നിർത്തി ഇറങ്ങിയോടുകയായിരുന്നു.

By Senior Reporter, Malabar News
Elephant rampage near Thrissur
Representational Image

തൃശൂർ: തൃശൂർ നഗരത്തിൽ ശിവലക്ഷ്‌മി അയ്യപ്പൻ എന്ന ആന ഇടഞ്ഞു. ടൗൺ ഹാൾ പരിസരത്ത് നിന്ന് ആന ഇടഞ്ഞു ഓടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും ആന തകർത്തു. പട്ടിയെ കണ്ട് ഭയപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്.

പ്രദേശത്ത് ഉണ്ടായിരുന്ന ഓട്ടോയും കാറും ആന തകർത്തു. വീടുകളുടെ ഗേറ്റുകളും തകർത്തിട്ടുണ്ട്. ചെമ്പൂക്കാവ് മേഖലയിലേക്ക് ആന ഓടിക്കൊണ്ടിരിക്കുകയാണ്. ആനയെ തളയ്‌ക്കാൻ എലഫന്റ് സ്‌ക്വാഡ് ഉൾപ്പടെയുള്ളവരെ വിളിച്ചിട്ടുണ്ട്. ഇതുവരെ തളയ്‌ക്കാൻ സാധിച്ചിട്ടില്ല.

കൊല്ലത്ത് നിന്നെത്തിച്ച ആനയാണ് ഇടഞ്ഞത്. ചെമ്പൂക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ജനവാസ മേഖലയിലൂടെ ഏതാണ്ട് രണ്ടു കിലോമീറ്ററിലേറെ വഴിയിലുള്ളതെല്ലാം തകർത്ത് മുന്നോട്ടോടി. ഓഫീസ് സമയമായതിനാൽ റോഡിൽ നിറയെ വാഹനങ്ങളായിരുന്നു. യാത്രക്കാർ വാഹനങ്ങൾ വഴിയിൽ നിർത്തി ഇറങ്ങിയോടുകയായിരുന്നു.

Most Read| കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE