വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം അനിവാര്യം; നൗഷാദ് അലി എംഎൽഎ

വിജ്‌ഞാനത്തിന്റെയും  വിദ്യാഭ്യാസത്തിന്റെയും മേഖലകൾ ആഗോളതലത്തിൽ അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. അതിനൊപ്പo നമ്മുടെ കുട്ടികൾക്കും ക്രിയാത്‌മകമായി മുന്നേറാൻ കഴിയുംവിധം സമൂല മാറ്റം അനിവാര്യമാണെന്ന് നൗഷാദ് അലി എംഎൽഎ അഭിപ്രായപ്പെട്ടു. 

By Senior Reporter, Malabar News
Radical change is essential in the education sector
എസ്എസ്എൽസി, പ്ളസ് ടു അനുമോദന പരിപാടി കെപി. നൗഷാദലി എംഎൽഎ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു (Image courtesy of PCWF | Cropped and designed by Team MN)

പൊന്നാനി: കാലത്തിനൊപ്പമല്ല, കാലത്തിന് മുന്നേയാകണം വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളും പരിഷ്‌കാരങ്ങളുമെന്ന് പൊന്നാനി എംഎൽഎ കെപി. നൗഷാദലി.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വിദ്യാഭ്യാസ സമിതി, താലൂക്കിലെ എസ്എസ്എൽസി, പ്ളസ് ടു വിജയികൾക്കായി സംഘടിപ്പിച്ച അനുമോദന പരിപാടി “വിജയതീരം – 26‘ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജ്‌ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മേഖലകൾ ആഗോളതലത്തിൽ അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. അതിനൊപ്പo നമ്മുടെ കുട്ടികൾക്കും ക്രിയാത്‌മകമായി മുന്നേറാൻ കഴിയുംവിധം സമൂല മാറ്റം അനിവാര്യമാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.

Radical change is essential in the education sector
PCWF വിദ്യാഭ്യാസ സമിതി ഭാരവാഹികൾ കെപി. നൗഷാദലി എംഎൽഎയെ പൊന്നാട അണിയിക്കുന്നു (Image courtesy of PCWF | Cropped by Team MN)

വിദ്യാഭ്യാസസമിതി ചെയർമാൻ പ്രൊഫ. വികെ. ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊന്നാനി മുനിസിപ്പൽ ചെയർപേഴ്‌സൻ സിവി. സുധ മുഖ്യാതിഥി ആയിരുന്നു. പിസിഡബ്‌ള്യുഎഫ് ഗ്ളോബൽ  പ്രസിഡണ്ട് സിഎസ്. പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പി. കോയക്കുട്ടി മാസ്‌റ്റർ, ടി മുനീറ, ഡോ. അബ്‌ദുറഹിമാൻ കുട്ടി, സിവി. മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്‌റ്റർ, ആയിഷ ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു. എസ്. ലത സ്വാഗതവും സിവി. അബ്‌ദുറഷീദ് നന്ദിയും പറഞ്ഞു.

Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE