ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

By Senior Reporter, Malabar News
Accident
Representational Image

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. മണ്ണ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. ബസ് കാത്തുനിന്ന കുട്ടികൾക്ക് മുകളിലേക്ക് ടിപ്പർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

രണ്ടുപേരുടെ നില ഗുരുതരമാണ്. ഏഴ് കുട്ടികളും ഒരു മുതിർന്നയാളുമാണ് ബസ് സ്‌റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. കുട്ടികൾ മണ്ണിനടിയിൽ പെടുകയായിരുന്നു. ടിപ്പർ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികളും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Most Read| ക്ഷേമ പെൻഷൻ 3000; നടപ്പിലാക്കാൻ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE