തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. മറ്റു പത്ത് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ ഒന്നുവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ മൽസ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തീരമേഖലയിൽ ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്.
Most Read| ഇറാന്റെ പത്ത് സൈനിക കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം; തിരിച്ചടിക്കുമെന്ന് ഇറാൻ






































