‘കാണാൻ സുന്ദരൻ, ചെകുത്താന്റെ സ്വഭാവം’; മുഖ്യമന്ത്രിക്കെതിരെ എംഎം. മണി

മൂന്നാറിൽ നടന്ന പൊതുപരിപാടിയിൽ ആയിരുന്നു മണിയുടെ പരാമർശം.

By Senior Reporter, Malabar News
MM Mani

തൊടുപുഴ: മുഖ്യമന്ത്രി വിഡി. സതീശനെതിരെ അധിക്ഷേപ പരാമർശവുമായി സിപിഎം നേതാവ് എംഎം. മണി. സതീശൻ പുറമെ കാണാൻ സുന്ദരൻ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണെന്നാണ് എംഎം. മണിയുടെ അധിക്ഷേപം. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും മണി കുറ്റപ്പെടുത്തി.

മൂന്നാറിൽ നടന്ന പൊതുപരിപാടിയിൽ ആയിരുന്നു മണിയുടെ പരാമർശം. അപ്രായോഗികമായ വാഗ്‌ദാനങ്ങളും തട്ടിപ്പുകളും പറഞ്ഞാണ് അദ്ദേഹം അധികാരത്തിലെത്തിയത്. ഇത്രയും വലിയൊരു നയവഞ്ചകൻ വേറെയില്ല. ഊട്ടി പാലം കടത്തിത്തരാം എന്നൊക്കെ പറയുന്നതുപോലെയുള്ള തട്ടിപ്പുകളാണ് അദ്ദേഹം നടത്തുന്നത്. ചിരി കണ്ടാൽ വീണുപോകും. പക്ഷേ, ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും മണി പ്രസംഗത്തിൽ പറഞ്ഞു.

വിഎസ്. അച്യുതാനന്ദൻ, പിണറായി വിജയൻ സർക്കാരുകൾ നടപ്പാക്കിയ ക്ഷേമപദ്ധതികൾ തകർക്കാനാണ് സതീശൻ സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം അനിവാര്യമാണ്. ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന ഇത്തരം നയവഞ്ചകർക്കെതിരെ ജാഗ്രത പാലിക്കേണ്ട ബാധ്യത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും എംഎം. മണി കൂട്ടിച്ചേർത്തു.

Most Read| നിപ്പ ഭീതി അകലുന്നു; 26 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE