മട്ടന്നൂരിൽ രണ്ടാം ക്ളാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകനെതിരെ കേസ്

പട്ടാന്നൂർ യുപി സ്‌കൂളിലെ അധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്.

By Senior Reporter, Malabar News
Dating App Abuse Case in Kasargod
Representational Image

കണ്ണൂർ: മട്ടന്നൂരിൽ രണ്ടാം ക്ളാസുകാരനെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. പട്ടാന്നൂർ യുപി സ്‌കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. അധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. ഈമാസം 16നാണ് സംഭവം.

ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് കുട്ടിയുടെ മുതുകിൽ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. പുറം വേദനയെ തുടർന്ന് വിദ്യാർഥി ആശുപത്രിയിൽ ചികിൽസ തേടി.

ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ഇന്നലെയാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.

Most Read| വാഹന മോഡിഫിക്കേഷൻ; കേന്ദ്ര നിയമങ്ങൾ ബാധകം, അപകടമല്ലാത്തവ അനുവദിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE