എടവണ്ണപ്പാറ: ജില്ലയിലെ ചീക്കോട് മേപ്പറ്റ മലയില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നടത്തി വരുന്ന ചെങ്കല്‍ ക്വാറിക്ക് എതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സേവ് മേപ്പറ്റ സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സ്ത്രീകൾ, കുട്ടികള്‍ അടക്കം നൂറിലധികം പേരാണ് സമരത്തില്‍ പങ്കെടുത്തത്.
ജനപ്രതിനിധികള്‍ക്കൊപ്പം സേവ് മേപ്പറ്റ സമരസമിതി അംഗങ്ങളും, മറ്റു പൊതുജനങ്ങളും ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം ചെങ്കുത്തായ മല കയറിയാണ് ഖനനം നടക്കുന്ന പ്രദേശത്തേക്ക് എത്തിയത്.
എന്നാല്‍ സമരക്കാരെ ഖനനം നടക്കുന്ന സ്ഥലത്തിന്റെ പത്ത് മീറ്റര്‍ അകലെ വെച്ച് പോലീസ് തടഞ്ഞു. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെപി സയിദ് പ്രതിഷേധം ഉല്‍ഘാടനം ചെയ്തു. ഖനനം തുടരുക ആണെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം.
Read Also: പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു; പ്രതിരോധ വാക്സിന് കടുത്തക്ഷാമം