മേപ്പറ്റ മലയില്‍ അനധികൃത ഖനനം; പ്രതിഷേധ മാര്‍ച്ച് നടത്തി

By Staff Reporter, Malabar News
MALABARNEWS-CHEEKOD
Image Courtesy: Mathrubhumi
Ajwa Travels

എടവണ്ണപ്പാറ: ജില്ലയിലെ ചീക്കോട് മേപ്പറ്റ മലയില്‍ സ്വകാര്യ വ്യക്‌തി അനധികൃതമായി നടത്തി വരുന്ന ചെങ്കല്‍ ക്വാറിക്ക് എതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സേവ് മേപ്പറ്റ സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സ്‌ത്രീകൾ, കുട്ടികള്‍ അടക്കം നൂറിലധികം പേരാണ് സമരത്തില്‍ പങ്കെടുത്തത്.

ജനപ്രതിനിധികള്‍ക്കൊപ്പം സേവ് മേപ്പറ്റ സമരസമിതി അംഗങ്ങളും, മറ്റു പൊതുജനങ്ങളും ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം ചെങ്കുത്തായ മല കയറിയാണ് ഖനനം നടക്കുന്ന പ്രദേശത്തേക്ക് എത്തിയത്.

എന്നാല്‍ സമരക്കാരെ ഖനനം നടക്കുന്ന സ്‌ഥലത്തിന്റെ പത്ത് മീറ്റര്‍ അകലെ വെച്ച് പോലീസ് തടഞ്ഞു. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെപി സയിദ് പ്രതിഷേധം ഉല്‍ഘാടനം ചെയ്‌തു. ഖനനം തുടരുക ആണെങ്കില്‍ ശക്‌തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം.

Read Also: പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു; പ്രതിരോധ വാക്‌സിന് കടുത്തക്ഷാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE