കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് മഴ തുടരുന്നതിൽ ആശങ്ക

ജില്ലാ കലക്‌ടർ ശിഖ സുരേന്ദ്രനും കെ. രാജൻ എംഎൽഎയും സ്‌ഥലത്തെത്തി പരിശോധന നടത്തി.

By Senior Reporter, Malabar News
Kuthiran tunnel landslide
കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്തുണ്ടായ മണ്ണിടിച്ചിൽ

തൃശൂർ: കനത്ത മഴയെ തുടർന്ന് കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് മണ്ണിടിച്ചിൽ. ചെറിയതോതിലാണ് മണ്ണിടിച്ചിലെന്നാണ് പ്രാഥമിക വിവരം. നിലവിൽ രണ്ടു ഭാഗത്തായി ചെറിയ തോതിലാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇടിഞ്ഞ മണ്ണ് പാറയ്‌ക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.

പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ജില്ലാ കലക്‌ടർ ശിഖ സുരേന്ദ്രനും കെ. രാജൻ എംഎൽഎയും സ്‌ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ റോഡിലേക്ക് മണ്ണ് പതിക്കാത്തതിനാൽ ഗതാഗത തടസമില്ല.

പാലക്കാട്- തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. ദേശീയപാത അധികൃതർ സ്‌ഥലത്ത്‌ പരിശോധന നടത്തുമെന്ന് ദേശീയപാത എൻജിനിയർമാർ സ്‌ഥലത്ത്‌ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ മുകൾ ഭാഗത്തേക്ക് എത്താൻ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ സഹായം തേടുമെന്നും കെ. രാജൻ എംഎൽഎ അറിയിച്ചു.

പ്രശ്‌നമില്ലെന്നാണ് അധികൃതർ അറിയിച്ചതെന്ന് ജില്ലാ കലക്‌ടർ പറഞ്ഞു. ദേശീയപാത അധികൃതരും വനംവകുപ്പ് ഉദ്യോഗസ്‌ഥരും മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തെത്തി പരിശോധന നടത്തും. മുകളിൽ എത്തി പരിശോധിച്ചാൽ മാത്രമേ ഏതെങ്കിലും തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടോ എന്ന് മനസിലാവുകയുള്ളൂ. മുകളിൽ വെള്ളക്കെട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും കലക്‌ടർ അറിയിച്ചു.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE