പെൻഷൻ വിതരണം നാളെ മുതൽ; 130.31 കോടി രൂപ അനുവദിച്ചു

ഈമാസം 31 വരെ പെൻഷൻ വിതരണം ചെയ്യും.

By Senior Reporter, Malabar News
welfare pension
Representational image

തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും തുക അനുവദിച്ചു സംസ്‌ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130.31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണഭോക്‌താക്കൾക്ക് പെൻഷൻ ലഭ്യമാക്കും.

പെൻഷൻ വിതരണം നാളെമുതൽ ഉണ്ടാകും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്‌താക്കൾക്ക് പെൻഷൻ ലഭ്യമാക്കും. ഈമാസം 31 വരെ പെൻഷൻ വിതരണം ചെയ്യും. സഹകരണ സംഘം വഴി പെൻഷൻ വീട്ടിൽ എത്തിക്കും.

അതേസമയം, സംസ്‌ഥാനത്ത്‌ ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിൽ വിവാദം ഉടലെടുത്തിട്ടുണ്ട്. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പുരോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.

ആധാർ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. ഇത് തത്വത്തിൽ അംഗീകരിച്ചു ധനവകുപ്പ് ഉത്തരവിറക്കിയതായാണ് വിവരം. എന്നാൽ, പെൻഷൻ ഇല്ലാതാക്കാനുള്ള യുഡിഎഫിന്റെ നീക്കമാണിതെന്നാണ് സിപിഎമ്മിന്റെ ആരോപണം.

Most Read| ഓവുചാൽ നിർമാണത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE