
വടകര: ആയഞ്ചേരി തറോപ്പൊയിലിലെ സിഎൻജി സിലിണ്ടർ പരിശോധനാ കേന്ദ്രവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സ്ഥാപനം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് സിഎൻജി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ ലത്തീഫ് കിനാലിയോട്ടിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ ആക്ഷൻ കമ്മിറ്റി കൺവീനർ ഷഫീഖ് തറോപ്പൊയിൽ സ്വാഗതം പറഞ്ഞു. കിളിയമ്മൽ കുഞ്ഞബ്ദുള്ള (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ) കൺവെൻഷൻ ഉൽഘാടനം ചെയ്തു.
സിഎൻജി സ്ഥാപനവുമായി ബന്ധപ്പെട്ട ആരോഗ്യ, സുരക്ഷ, പരിസ്ഥിതി വിഷയങ്ങളെക്കുറിച്ച് റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ തയ്യിൽ ബോധവത്കരണ ക്ളാസ് നടത്തി. തറോപ്പൊയിലിലെ സ്ഥാപനം അടച്ചുപൂട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതുവരെ നിയമപരവും ജനാധിപത്യപരവുമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ കൺവെൻഷൻ തീരുമാനിച്ചു.
തുടർന്ന് നടന്ന സെഷനിൽ തുടർ സമരപരിപാടികൾ വിശദമായി ആസൂത്രണം ചെയ്തു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ബന്ധപ്പെട്ട അധികാരികളെ സമീപിക്കുകയും ശക്തമായ ജനകീയ ഇടപെടലുകളുമായി മുന്നോട്ടുപോകുകയും ചെയ്യുമെന്ന് സിഎൻജി ആക്ഷൻ കമ്മിറ്റി അറിയിച്ചു.
വിനീത് കുമാർ (ഒമ്പതാം വാർഡ് മെമ്പർ), ജയരാജൻ കെവി നെച്ചാട്ട് കുഞ്ഞബ്ദുള്ള, ഭരതൻ മാസ്റ്റർ, സിഎച്ച്. ഹമീദ് മാസ്റ്റർ, കരീം പിലാക്കി, മുത്തു തങ്ങൾ, ലത്തീഫ് പൈങ്ങോട്ടായി, യൂസഫ് പള്ളിയത്ത്, അഷറഫ് എംഎൻ, കെഎംസി തങ്ങൾ, വിജീഷ് വട്ടക്കുനി, കുനിമ്മൽ കുഞ്ഞബ്ദുള്ള, പപ്പൻ ചെറുവലത്ത് തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് കിളിയമ്മൽ നന്ദി പറഞ്ഞു.
Health| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്സിജൻ നിലവാരമോ?




































