കോഴിക്കോട്: ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിങ് അനുവദിക്കില്ല. ചുരം റോഡിൽ കൂട്ടം കൂടി നിൽക്കാനും അനുവദിക്കില്ല.
ഗതാഗതം തടസപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പോലീസ് അറിയിച്ചു. ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ്‌ഐ സത്യൻ അറിയിച്ചു. ഇന്നുമുതൽ ഈമാസം 28 വരെയാണ് നിയന്ത്രണം.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം




































