കണ്ടെയ്‌നർ ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം

By Senior Reporter, Malabar News
traffic control in thamarassery churam
Rep. Image

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കണ്ടെയ്‌നർ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രംഗത്തെത്തി ലോറി റോഡിന്റെ ഒരുവശത്തേക്ക് നീക്കിയെങ്കിലും ബുധനാഴ്‌ച ഉച്ചയ്‌ക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം ചുരത്തിൽ ചെറിയ ഗതാഗതക്കുരുക്കുണ്ട്.

വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത സാഹചര്യമുള്ളതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചുരം വഴി പോകേണ്ട അത്യാവശ്യ യാത്രക്കാർ യാത്രാസമയം കൃത്യമായി ക്രമീകരിക്കണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.

ആരും വരി തെറ്റിച്ചു എതിർദിശയിലൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുതെന്ന് നിർദ്ദേശം നൽകി. മുന്നിലുള്ള വാഹനങ്ങളെ മറികടക്കാൻ നോക്കിയാൽ എതിർദിശയിൽ നിന്ന് വരുന്ന വണ്ടികൾക്ക് കൂടി തടസമായി ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിക്കുന്ന അവസ്‌ഥയുണ്ടാകും. നിലവിൽ ചുരം പാതയിലെ ആറ്, എട്ട് ഹെയർപിൻ വളവുകളുടെ വീതികൂട്ടൽ പ്രവൃത്തി പുരോഗമിക്കുകയാണ്.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE