തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. യാത്രയ്ക്കായി സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരുരൂപ പോലും മുടക്കിയിട്ടില്ലെന്നും ആരാണ് വിമാനം സ്പോൺസർ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പോയില്ലെങ്കിൽ ആറുപേർ മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന് പറയും. പരിചയക്കാരൻ വിമാനം അറേഞ്ച് ചെയ്ത് തന്നു. അതിലെന്താണ് തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചു.
മലയാളിയായ ഒരാൾ അറേഞ്ച് ചെയ്ത ഫ്ളൈറ്റിലാണ് പോയത്. ഇനിയും പോകും. അതിൽ തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല. പിണറായിയും ഉമ്മൻചാണ്ടിയും പോയിട്ടുണ്ട്. വിമാനം അറേഞ്ച് ചെയ്യുന്നവർ ഔദാര്യം കൈപ്പറ്റുന്നവരല്ല. ഇനിയും ഞാൻ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Most Read| ഇനി ജനന-മരണ രജിസ്ട്രേഷൻ കർശനം; ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം






































