തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രി യാത്ര നടത്തിയ ചാർട്ടേർഡ് വിമാനത്തിന്റെ സ്പോൺസർ ഹെലികോപ്ടർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ ആണെന്ന വിവരങ്ങൾ പുറത്തുവരുന്നു. ചിപ്സൺ ഏവിയേഷനാണ് യാത്രയുടെ ബില്ലടച്ചത് എന്നതിന്റെ തെളിവുകൾ പുറത്തുവന്നു.
ചിപ്സൺ അടച്ച ബില്ലിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 19,88,595 രൂപയാണ് വിമാനത്തിന്റെ ചാർജായി അടച്ചതെന്നാണ് ബില്ലിൽ കാണിച്ചിരിക്കുന്നത്. ഇതിൽ 16,85,250 രൂപ വിമാനത്തിന്റെ ചാർജും 3,03,345 രൂപ ജിഎസ്ടിയുമാണ്. ബെംഗളൂരു ആസ്ഥാനമായ കേളചന്ദ്ര ലോജിസ്റ്റിക്സിന്റെ ഉടമസ്ഥതയിലുള്ള ചാർട്ടേർഡ് വിമാനത്തിലാണ് മുഖ്യമന്ത്രി പറന്നിരുന്നത്.
കേരള സർക്കാരിന് ഹെലികോപ്ടർ വാടകയ്ക്ക് നൽകിയ കമ്പനിയാണ് ചിപ്സൺ ഏവിയേഷൻ. ഇതിന്റെ കരാർ ഇതിനോടകം അവസാനിച്ചിട്ടുണ്ട്. കരാർ പുതുക്കുന്നത് സംബന്ധിച്ച് സർക്കാർ ചർച്ചകൾ നടത്തിവരുന്നതിനിടെയാണ് അവരുടെ സ്പോൺസർഷിപ്പിൽ മുഖ്യമന്ത്രി വിമാനയാത്ര നടത്തിയതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്.
കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെജെ ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കേളചന്ദ്ര ഗ്രൂപ്പ്. യാത്രയ്ക്കായി സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരുരൂപ പോലും മുടക്കിയിട്ടില്ലെന്നും ആരാണ് വിമാനം സ്പോൺസർ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നുമാണ് വിഷയത്തിൽ മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രതികരിച്ചത്.
മലയാളിയായ ഒരാൾ അറേഞ്ച് ചെയ്ത ഫ്ളൈറ്റിലാണ് പോയത്. ഇനിയും പോകും. അതിൽ തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല. പിണറായിയും ഉമ്മൻചാണ്ടിയും പോയിട്ടുണ്ട്. വിമാനം അറേഞ്ച് ചെയ്യുന്നവർ ഔദാര്യം കൈപ്പറ്റുന്നവരല്ല. ഇനിയും ഞാൻ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും സതീശൻ പറഞ്ഞിരുന്നു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































