ക്യുആർ കോഡിൽ തിരിമറി; പന്തീരാങ്കാവ് ടോൾ പ്ളാസയിൽ വൻ തട്ടിപ്പ് 

ഒരു സ്വകാര്യ സ്‌ഥാപനത്തിന്റെ ക്യുആർ കോഡ് സ്‌ഥാപിച്ചായിരുന്നു ജീവനക്കാർ തട്ടിപ്പ് നടത്തിയത്. ടോൾ ഇനത്തിൽ നൽകിയ ഏഴുലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.

By Senior Reporter, Malabar News
Pantheerankavu Toll Plaza

കോഴിക്കോട്: പന്തീരാങ്കാവിലെ ഒളവണ്ണ ടോൾ പ്ളാസയിൽ വൻ സാമ്പത്തിക തട്ടിപ്പ്. ടോൾ പിരിവിനുള്ള ക്യുആർ കോഡിൽ തിരിമറി കാട്ടിയാണ് തട്ടിപ്പ്. ടോൾ ഇനത്തിൽ നൽകിയ ഏഴുലക്ഷത്തോളം രൂപയാണ് ജീവനക്കാർ ചേർന്ന് തട്ടിയെടുത്തത്. ഒരു സ്വകാര്യ സ്‌ഥാപനത്തിന്റെ ക്യുആർ കോഡ് സ്‌ഥാപിച്ചായിരുന്നു തട്ടിപ്പ്.

സംഭവത്തിൽ ആറുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ വിപിൻ രാജ്‌പുത്, ഉമാശങ്കർ, മോണ്ടി രാജ്‌പുത്, ഹരിമോഹൻ, ശിവം, നവീൻ സിങ് ബദോരിയ എന്നിവർക്കെതിരെയാണ് കേസ്. ഇതിൽ ആറാം പ്രതിയായ നവീൻ സിങ്ങിനെ പന്തീരാങ്കാവ് പോലീസ് കസ്‌റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്‌തു.

ബാക്കിയുള്ളവർ കരാർ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരെ പിടികൂടാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. സെപ്‌തംബർ രണ്ടുമുതൽ ഒക്‌ടോബർ രണ്ടുവരെയാണ് തട്ടിപ്പ് നടത്തിയത്. ഒന്നാം പ്രതിയായ വിപിന്റെ നിർദ്ദേശപ്രകാരം ടോൾ പ്ളാസയിലെ ജീവനക്കാർ ചേർന്ന് ക്യുആർ കോഡ് സ്‌കാനർ വഴി സ്വകാര്യ അക്കൗണ്ടിലേക്ക് പണം തിരിമറി നടത്തിയെന്നാണ് കേസ്.

ഈ തുക ജീവനക്കാർ ചേർന്ന് വീതിച്ചെടുക്കുകയായിരുന്നു. ടോൾ പിരിവിലെ ഇടിവ് ശ്രദ്ധയിൽപ്പെട്ട ടോൾ പ്ളാസ മാനേജർ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. ടോൾ പ്ളാസ ഉദ്യോഗസ്‌ഥനായ അമിത് കുമാർ ശർമ നൽകിയ പരാതിലാണ് പന്തീരാങ്കാവ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. എസ്‌ഐ. എൻ രാജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Most Read| നവരാത്രി ആഘോഷം; സംസ്‌ഥാനത്ത്‌ തിങ്കളാഴ്‌ച പൊതു അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE